നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍ യോഗി സര്‍ക്കാര്‍

Friday 13 October 2017 3:58 pm IST

ലക്‌നൗ : സംസ്ഥാനത്തു നിന്നും നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കാന്‍ ഉത്തരവിട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കാനും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് ക്രമിനലുകളെ വെച്ചുപൊറുപ്പിക്കില്ലെന്നും യോഗി പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്താനായി കൂടിയ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. കാര്യക്ഷമതയില്ലാത്ത പോലീസ് സ്റ്റേഷനുകളെ കണ്ടെത്തി തിരിച്ചറിയേണ്ടതുണ്ട്. അവര്‍ക്ക് പുറത്തേക്കുള്ള വാതില്‍ തുറന്നുകൊടുക്കും അഴിമതിരഹിതവുമായ സംസ്ഥാനമാക്കി യുപിയെ മാറ്റാന്‍ അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ക്രിമിനലുകളെ അടിച്ചമര്‍ത്താനും ആദിത്യനാഥ് നിര്‍ദേശിച്ചു. ദീപാവലി, ഛാത്ത് പൂജ എന്നിവക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നടപടി കൈക്കൊള്ളുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.