ശ്രീനഗര്‍: അതിര്‍ത്തിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. പൂഞ്ച് ജില്ലയിലെ കൃഷ്ണഗാട്ടി, ദിഗ്വാര്‍ സെക്ടറുകളില്‍ പാക് സൈന്യം മോട്ടോര്‍ ഷെല്ലുകള്‍ ഉപയോഗിച്ചും ഓട്ടോമാറ്റിക് തോക്കുകള്‍ ഉപയോഗിച്ചും ആക്രമണം നടത്തി.
വ്യാഴാഴ്ചയുണ്ടായതിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ച രാവിലെയും പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ത്തു.
ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്ത് ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്പില്‍ അതിര്‍ത്തിയില്‍ ഒരു ജവാനും ഒരു സിവിലിയനും മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: