ന്യൂയോര്‍ക്ക്: നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ സുപ്രധാനമെന്ന് ലോകബാങ്ക് മേധാവി ജിം യോങ്ങ് കിം. ഇതിന്റെ ഫലങ്ങള്‍ ഇടക്കാല, ദീര്‍ഘകാല വളര്‍ച്ചാ കണക്കുകളില്‍ പ്രതിഫലിക്കും. പരിഷ്ക്കാരങ്ങള്‍ സര്‍ക്കാരിന്റെ ഗൗരവപൂര്‍ണ്ണമായ സമീപനങ്ങളെയാണ് കാണിക്കുന്നതും. അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
സാമ്പത്തിക വളര്‍ച്ചയിലെ മുരടിപ്പ് താത്ക്കാലികം മാത്രമാണെന്നും ചരക്ക് സേവന നികുതി നടപ്പാക്കിയതുമായി ബന്ധപ്പെടുണ്ടായവയാണെന്നും അത് വൈകാതെ മാറുമെന്നും കഴിഞ്ഞ ദിവസം കിം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: