വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം വിലക്കുന്നത് ആപത്കരമെന്ന് കോടിയേരി

Friday 13 October 2017 7:58 pm IST

തിരുവനന്തപുരം: വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തനം വിലക്കുന്ന ഹൈക്കോടതി ഉത്തരവ് ആപത്കരമായ ഫലം സൃഷ്ടിക്കുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരവും പ്രകടനവും സത്യഗ്രഹവും പാടില്ലെന്നതടക്കമുള്ള ഉത്തരവ് വിദ്യാഭ്യാസ കച്ചവടക്കാരെ ആഹ്ലാദിപ്പിക്കും. എന്നാല്‍ പുരോഗമന ജനാധിപത്യ വിദ്യാര്‍ഥിസംഘടനകളുടെ അഭാവത്തില്‍ വിദ്യാലയങ്ങളില്‍ വിളയുക അരാജകത്വവും തീവ്രവാദവുമായിരിക്കും. ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ് പുനഃപരിശോധിക്കണം. കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.