അടിമാലി: അടിമാലി താലൂക്ക് ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവിനെ അടിമാലി നാര്‍ക്കോട്ടിക് സംഘം പിടികൂടി. അടിമാലി കൊരങ്ങാട്ടി പുത്തന്‍പുരയില്‍ അരുണ്‍ (23) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 23 ഗ്രാം ഉണക്ക കഞ്ചാവ് പിടിച്ചെടുത്തു. താലൂക്കാശുപത്രി മോര്‍ച്ചറിക്ക് സമീപത്തേയ്ക്ക് ആവശ്യക്കാരെ എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു. കഞ്ചാവ് ലോബികള്‍ താലൂക്കാശുപത്രി പരിസരം സൂരക്ഷിത സ്ഥലമായി കണ്ട് കഞ്ചാവ് വില്‍പ്പന നടത്തുന്നതായി നാര്‍ക്കേട്ടിക് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പരിശോധനയ്ക്കെത്തിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: