മറയൂര്‍: ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 31 കിലോ ചന്ദനം പിടികൂടി. മൂന്ന് പേര് പിടിയില്‍. കോവില്‍കടവ് തെരടിപള്ളം സ്വദേശികളായ രാജേഷ്, കുമാര്‍, മോഹന്‍രാജ് എന്നിവരെയാണ് പയസ് നഗര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ആപ്പെ ഓട്ടോറിക്ഷയില്‍ നിന്നാണ് ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന ചന്ദനം കണ്ടെത്തുന്നത്. രാജേഷാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്.
കപ്പവില്പ്പനയ്ക്കായി കുറച്ച് ദിവസമായി ഓട്ടോറിക്ഷ പ്രദേശത്തുകൂടി ഓടിയിരുന്നു.
ചാക്കുകളില്‍ ചെറുതായി മുറിച്ച ചന്ദനം കപ്പയാണ് എന്ന് വിശ്വസിപ്പിച്ചാണ് കത്താന്‍ ശ്രമിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇപ്പോള്‍ പിടിയിലായിരിക്കുന്ന പ്രതികളില്‍ നിന്നും ചന്ദനംകടത്താന് നിശ്ചയിച്ചിരിക്കുന്ന വ്യക്തിയെക്കുറിച്ച് വനംവകുപ്പിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: