രാജാക്കാട്(ഇടുക്കി): രാജാക്കാട് എന്‍ആര്‍സിറ്റി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്കൂള്‍ കായികമേളയില്‍ ഒന്നാം ദിനം പിന്നിട്ടപ്പോള്‍ തൊടുപുഴ സബ്ജില്ല 109 പോയിന്റോടെ ഒന്നാമതെത്തി.61 പോയിന്റുമായി കട്ടപ്പന സബ്ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 37 പോയിന്റുമായി അടിമാലി സബ് ജില്ല മൂന്നാം സ്ഥാനത്തുണ്ട്. അറക്കുളം സബ് ജില്ലയാണ് 26 പോയിന്റോടെ നാലാമതുള്ളത്. സ്കൂളുകളുടെ മുന്നേറ്റം പരിശോധിച്ചാല്‍ വണ്ണപ്പുറം എസ്എന്‍എം സ്കൂളാണ് 93 പോയിന്റ് നേടി മുന്നേറുന്നത്. എസ്.റ്റി ഹയര്‍സെക്കണ്ടറി സ്കൂള്‍ ഇരട്ടയാര്‍-36, എന്‍ആര്‍സിറ്റി എസ്എന്‍വി എച്ച്എസ്എസ്-21 എന്നിങ്ങനെയാണ് പോയിന്റ് നില. പ്രദേശത്ത് ശക്തമായ മഴ പെയ്തത് മത്സരങ്ങളെ ബാധിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് കായികമേള സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: