ഭോപ്പാല്‍: കഴിഞ്ഞ ഒരുവര്‍ഷം സംഘ പ്രവര്‍ത്തനത്തില്‍ വലിയ വളര്‍ച്ച രേഖപ്പെടുത്തിയെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്മോഹന് വൈദ്യ. രാജ്യമെങ്ങും 53,000 ശാഖകള്‍ നിലവിലുണ്ടെന്നും 25-35 പ്രായപരിധിയിലുള്ള യുവാക്കള്‍ സംഘത്തിലേക്ക് കൂടുതലായി ആകര്‍ഷിക്കപ്പെടുന്നതായും വൈദ്യ അറിയിച്ചു.
ഭോപ്പാലില്‍ ആരംഭിച്ച അഖില ഭാരതീയ കാര്യകാരി മണ്ഡലിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു വൈദ്യ. കേരളത്തിലും ബംഗാളിലും പഞ്ചാബിലും കര്‍ണ്ണാടകത്തിലും സംഘപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ക്രൂര അക്രമങ്ങളില്‍ കാര്യകാരി മണ്ഡല് പ്രതിഷേധിക്കുന്നതായി സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബളെ പറഞ്ഞു.
ബംഗളൂരുവില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗര ലങ്കേഷ്, ശാസ്ത്രജ്ഞന് യു.ആര് റാവു എന്നിവരുടെ വേര്‍പാടില്‍ അഖിലഭാരതീയ കാര്യകാരി മണ്ഡല് അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: