പിലാത്തറ: എടാട്ട് ഫ്രന്റ്സ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബും പയ്യന്നൂര്‍ കോളേജ് എന്‍എസ്എസ് യൂനിറ്റ് 11 ഉം ചേര്‍ന്ന് പരിയാരം ഗവ.ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ ഇന്ന് സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് നടത്തും. എടനാട് വെസ്റ്റ് എല്‍.പി.സ്കൂളില്‍ രാവിലെ 9.30 മുതല്‍ ഒരു മണി വരെ നടക്കുന്ന കേമ്പില്‍ സൗജന്യ ചികിത്സയും മരുന്ന് വിതരണവും ഉണ്ടാകും. ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡോ: കെ.ടി.രവീന്ദ്രന് അധ്യക്ഷത വഹിക്കും. ഡോ.സി.രാധിക നേതൃത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: