കണ്ണൂര്‍: ബിഎംഎസ് സ്ഥാപകന്‍ ദത്തോപന്ത് ഠേഗ്ഡിജി അനുസ്മരണം ഇന്ന് വൈകുന്നേരം 3 മണിക്ക് തുളിച്ചേരി മസ്ദൂര്‍ ഭവനില്‍ നടക്കും. ബിഎംഎസ് സംസ്ഥാന സെക്രട്ടറി വി.വി.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് അഡ്വ.സുരേഷ് കുമാര്‍ അധ്യക്ഷത വഹിക്കും. ആര്‍എസ്എസ് വിഭാഗ് ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് സജീവന് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും. ബിഎംസ് ജില്ലാ പ്രസിഡണ്ട് സി.വി.തമ്പാന് സ്വാഗതവും മേഖലാ സെക്രട്ടറി കെ.കെ.ശ്രീജിത്ത് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: