പിലാത്തറ: ബ്ലഡ് ഡോണേര്‍സ് കേരള കണ്ണൂരിന്റെ വാര്‍ഷികം ‘സ്നേഹസംഗമം’ 15 ന് പിലാത്തറയില്‍ നടക്കും. സെന്റ് ജോസഫ്സ് കോളേജ് ഓഡിറ്റോറിയത്തില്‍ രണ്ട് മണിക്ക് മുക്കം മെയ്തീന് സേവാമന്ദിര്‍ ഡയറക്ടര്‍ കാഞ്ചനമാല ഉദ്ഘാടനം ചെയ്യും. പരിയാരം ആയുര്‍വ്വേദ കോളേജ് അസി.പ്രൊഫസര്‍ പി.എം.മധു അധ്യക്ഷത വഹിക്കും. ബ്ലഡ് ഡോണേഴ്സ് കേരളയും ചെറുതാഴം നന്മ സേവാ സമാജവും ചേര്‍ന്ന് പി.എസ്.നിഷ, വയനാടിന്റെ അഞ്ചാമത് പുസ്തകം മൗനവിലാപങ്ങള്‍ പ്രകാശനം ചെയ്യും. കാഞ്ചനമാല ബ്ലഡ് ഡോണേഴ്സ് കേരള പ്രസിഡന്റ് വിനോദ് ഭാസക്കറിന് പുസ്തകം കൈമാറും.മലയാള ഭാഷാ പാഠശാല ഡയറക്ടര്‍ ടി.പി.ഭാസ്കരപ്പൊതുവാള്‍ പുസ്തക പരിചയം നടത്തും. ഡോ: ഷാഹുല്‍ ഹമീദ് ഉപഹാരം നല്‍കും. 12 മണിക്ക് സന്ദേശ റാലിയും ഉണ്ടാകും. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ഉണ്ണി പുത്തൂര്‍, ഡോ: വി.ടി.വി.മോഹനന്, സായ് ലാല്‍, എം.എസ്.കോയിപ്ര എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: