കണ്ണൂര്‍: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ടെയ്ലറിംഗ്/ഫാഷന്‍ ഡിസൈനിംഗ് മേഖലയില്‍ പുതിയ സംരംഭകരെ കണ്ടെത്തുന്നതിനും പുതിയ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുമായി ടെക്നോളജി മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാം നടത്തുന്നു. അഭ്യസ്ത വിദ്യരും തൊഴില്‍രഹിതരുമായ യുവതീ യുവാക്കള്‍ക്കുവേണ്ടിയാണ് പരിശീലനം. മാനേജ്മെന്റ്/ടെക്നിക്കല്‍ വൈദഗ്ധ്യത്തിനു വേണ്ടി 25 ആളുകള്‍ക്ക് 20 ദിവസത്തെ പരിശീലനമാണ് നല്‍കുന്നത്. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി 20 ന് ജില്ലാ വ്യവസായകേന്ദ്രത്തില്‍ കൂടിക്കാഴ്ച നടത്തും. താല്പര്യമുളളവര് ജനനത്തീയതി തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യത, ഐഡി കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം രാവിലെ 11 മണിക്ക് ഹാജരാകണം. തയ്യല്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 9633154556.
പ്രതികരിക്കാൻ ഇവിടെ എഴുതുക: