്്ചങ്ങനാശേരി: 38-ാമത് മന്നംട്രോഫി കലാ-കായികമേള നവംബര്‍ 5 മുതല്‍ 8 വരെ തീയതികളില്‍ പെരുന്നയില്‍ നടത്തുന്നതിന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മേളയുടെ വിജയകരമായ നടത്തിപ്പിന് ജി. സുകുമാരന്‍നായര്‍ രക്ഷാധികാരിയും, എന്‍എസ്എസ് സ്കൂള്‍സ് ജനറല്‍ മാനേജര്‍ ഡോ. ജി. ജഗദീഷ്ചന്ദ്രന്‍ പ്രസിഡന്റ് & ട്രഷറര്‍ ആയിട്ടുമുള്ള ഓര്‍ഗനൈസിംഗ് കമ്മറ്റിയെ തെരഞ്ഞെടുത്തു. എന്‍എസ്എസ് ബോയ്സ് ഹൈസ്ക്കൂള് ഹെഡ്മാസ്റ്റര് സി. ഹരികുമാറാണ് മേളയുടെ ജനറല്‍ കണ്‍വീനര്‍. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഹരികുമാര്‍ കോയിക്കല്‍, കരയോഗം രജിസ്ട്രാര്‍ പി.എന്‍. സുരേഷ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. ഗെയിംസ് മത്സരങ്ങള്‍ 24-ന് ആരംഭിച്ച് 27ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: