മഹാഗണപതി സത്രത്തില്‍ ഇന്ന് നവഗ്രഹ പൂജ

Friday 13 October 2017 10:02 pm IST

കൂരോപ്പട: ളാക്കാട്ടൂരില്‍ നടക്കുന്ന അന്തര്‍ദേശീയ മഹാഗണപതി സത്രത്തിന്റെ ഭാഗമായി ഇന്ന് നവഗ്രഹ പൂജ നടക്കും.രാവിലെ 6 ന് അഷ്ടദ്രവ്യ ഗണപതി ഹോമം ശബരിമല തന്ത്രി കണ്ഠരര് മോഹനര് നേതൃത്വത്തില്‍ നടക്കും. 7 ന് ഉദയാസ്തമന ഗണപതിഹവനം, ഗണേശ പുരാണ പാരായണം, നവഗണപതിപൂജ, 11 ന് അക്ഷരശ്ലോക പരിചയം, വൈകിട്ട് 7ന് പ്രഭാഷണം, 8 ന് മെഗാഷോ എന്നിവ നടക്കും. ഇന്നലെ നടന്ന ജ്യോതിഷ സദസ്സിന് ലാല്‍ പ്രസാദ ഭട്ടതിരി, മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി, കമലേശ്വരം രഘുനാഥപണിക്കര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ആനയൂട്ടിലും നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. ഗണപതി സത്രം ഒക്ടോബര്‍ 18ന് സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.