കോട്ടയം: എന്‍സിസി മേധാവി ലെഫ്. ജനറല്‍ വിനോദ് വഷിഷ്ട്, ഔദേ്യാഗിക സന്ദര്‍ശനത്തിനായി ഇന്ന് കോട്ടയത്ത് എത്തും. രാവിലെ 10 ന് കോട്ടയം എം.ടി സെമിനാരി എച്ച്എസ്എസില്‍ എത്തുന്ന ജനറല്‍ ഓഫീസര്‍ക്ക് കേഡറ്റുകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. ചടങ്ങില്‍ ജില്ലയിലെ തെരഞ്ഞെടുത്ത 500 എന്‍സിസി കേഡറ്റുകളെ അദ്ദേഹം അഭിസംബോധന ചെയ്യും. കോട്ടയം എന്‍സിസി ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്സ് പ്രവര്ത്തനത്തെകുറിച്ചും കോട്ടയം ഗ്രൂപ്പിന്റെ കീഴില്‍ ഇടുക്കി, പീരുമേട് മഞ്ചുമലയില്‍ ആരംഭിക്കുന്ന ട്രെയിനിംഗ് സെന്ററിന്റെയും എയ്റോ സെന്ററിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനം അവലോകനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: