ചേര്‍ത്തല: കെവിഎം ആശുപത്രിയിലെ നഴ്സുമാര്‍ക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സമരപ്പന്തലില്‍ എത്തി. നഴ്സസ് അസോസിയേഷന് പ്രവര്‍ത്തകര്‍ ജനരക്ഷായാത്രയുടെ സ്വീകരണവേദിയില്‍ എത്തി കുമ്മനം രാജശേഖരന് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം നഴ്സുമാരെ കാണാനെത്തിയത്. നിരാഹാരസമരം നടത്തുന്ന ആശയെ സന്ദര്‍ശിച്ച് അദ്ദേഹം വിവരങ്ങള്‍ തിരക്കി. ശമ്പളവര്‍ദ്ധന, ജോലിസമയം പരിഷ്ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ 54 ദിവസങ്ങളായി നഴ്സുമാര്‍ സമരത്തിലാണ്. ഇവരുടെ ആവശ്യങ്ങള്‍ അവഗണിക്കുന്ന ആശുപത്രി അധികൃതരുടെ നടപടി നിര്‍ഭാഗ്യകരമാണെന്നും അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കില്‍ യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ സമരം ശക്തിപ്പെടുത്തുമെന്നും സമരപ്പന്തലില്‍ എത്തിയ യുവമോര്‍ച്ചാ ദേശീയ വൈസ് പ്രസിഡന്റ് ഇജാസ് അഹമ്മദ് പറഞ്ഞു. സംസ്ഥാന, ജില്ലാ നിയോജകമണ്ഡലം ഭാരവാഹികളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: