വിപ്ലവഭൂമിയില്‍ ദേശീയതയുടെ തേരോട്ടം

Friday 13 October 2017 11:53 pm IST

ആലപ്പുഴ: നാടും നഗരവും ഇളക്കിമറിച്ച് ദേശീയതയുടെ തേരോട്ടമായി മാറി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര. പുന്നപ്ര - വയലാര്‍ സമരഭൂമി അക്ഷരാര്‍ത്ഥത്തില്‍ കാവിക്കടലായി. കോട്ടയത്തുനിന്നെത്തിയ രക്ഷായാത്രയെ ജില്ലയുടെ അതിര്‍ത്തിപ്രദേശമായ തണ്ണീര്‍മുക്കത്ത് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. നിരവധി വാഹനങ്ങളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയെത്തിയ യാത്രയ്ക്ക് ചേര്‍ത്തലയില്‍ വന്‍സ്വീകരണമാണ് ലഭിച്ചത്. തുടര്‍ന്ന് കലവൂരില്‍ നിന്നാരംഭിച്ച പദയാത്രയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. യുവമോര്‍ച്ച ദേശീയ ഉപാദ്ധ്യക്ഷന്‍ കൈലാസ് വിജയ് വര്‍ഗ്യ, റിച്ചാര്‍ഡ് ഹേ എംപി, എം.ടി. രമേശ്, കെ. സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, ദേശീയ നിര്‍വ്വാഹക സമിതിയംഗങ്ങളായ പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍, അനില്‍ ഗാംഗുലി, ചന്ദ്രശേഖരറാവു, ചന്ദ്രശേഖരന്‍, പ്രേംചന്ദ്, കെ. സോമന്‍, വെള്ളിയാകുളം പരമേശ്വരന്‍, പ്രകാശ് ബാബു, രേണു സുരേഷ്, എം.എസ്. സമ്പൂര്‍ണ്ണ തുടങ്ങി നിരവധി നേതാക്കള്‍ നേതൃത്വം നല്‍കി. സിപിഎമ്മുകാര്‍ സംഘസ്ഥാനില്‍ കയറി കൊലപ്പെടുത്തിയ ബലിദാനി ശശിയുടെ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷമാണ് കേന്ദ്ര മന്ത്രി സത്യപാല്‍ സിങ് യാത്ര ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ കേരളത്തിലെ ബിജെപി പ്രവര്‍ത്തകരോടൊപ്പമാണ്. അക്രമത്തിലൂടെ ബിജെപി പ്രവര്‍ത്തകരെ ഇല്ലാതാക്കാമെന്ന മുഖ്യമന്ത്രിയുടെ വ്യാമോഹം നടക്കില്ല. ത്യാഗങ്ങള്‍ സഹിച്ച് പ്രവര്‍ത്തിക്കുന്ന ബിജെപി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം പാഴാകില്ല. ഹരിതാഭമായ കേരളത്തെ ചോരക്കളമാക്കാനുള്ള നീക്കം ഇനി അനുവദിക്കില്ലെന്നും സത്യപാല്‍ സിങ് പറഞ്ഞു. ആലപ്പുഴ നഗരത്തില്‍ മഹേശ്വരി മൈതാനിയിലെത്തിയ പദയാത്രയുടെ സമാപന സമ്മേളനം ബിജെപി ദേശീയ വൈസ് പ്രസിഡന്റ് അവിനാശ് റായി ഖന്ന ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. സോമന്‍ അദ്ധ്യക്ഷനായി. ജില്ലയില്‍ സിപിഎം മുസ്ലീം ഭീകരരാല്‍ കൊലചെയ്യപ്പെട്ട ബലിദാനികളുടെ ചിത്രങ്ങള്‍ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് സമ്മേളനം ആരംഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.