കെജ്‌രിവാളിന്റെ മോഷണം പോയ കാർ കണ്ടെത്തി

Saturday 14 October 2017 9:59 am IST

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മോഷണം പോയ കാര്‍ കണ്ടെത്തി. വ്യാഴാഴ്ചയാണ് സെക്രട്ടേറിയറ്റിനു വെളിയില്‍ പാര്‍ക്ക് ചെയ്തിരുന്ന നീല നിറമുള്ള വാഗണ്‍ ആര്‍ കാര്‍ മോഷണം പോയത്. 2015-ലെ നിയമസഭാ തെരഞ്ഞെടുപ്പു മുതല്‍ കേജരിവാള്‍ ഉപയോഗിച്ചിരുന്ന ഈ കാര്‍ സോഫ്റ്റ്വേര്‍ എന്‍ജിനിയറായ കുന്ദന്‍ ശര്‍മ 2013-ല്‍ കെജ്‌രിവാളിനു സമ്മാനിച്ചതാണ്. കെജ്‌രിവാള്‍ മുഖ്യമന്ത്രിയായതോടെ ഇന്നോവ കാറാണ് ഉപയോഗിക്കുന്നത്. എഎപിയുടെ ആവശ്യങ്ങള്‍ക്കായിരുന്നു വാഗണ്‍ ആര്‍ ഉപയോഗിച്ചിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.