ഗുജറാത്തിൽ ബിജെപിക്ക് വിജയം സുനിശ്ചിതം

Saturday 14 October 2017 10:33 am IST

ന്യൂദൽഹി: വരാൻ പോകുന്ന ഗുജറാത്ത് നിയമ സഭ തെരഞ്ഞെടുപ്പിൽ ബിജെപി 150ലധികം സീറ്റുകൾ നേടി വിജയം കൈവരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ദേശീയ വാർത്ത ഏജൻസിയോട് നൽകിയ അഭിമുഖത്തിലാണ് യോഗി ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്തിൽ 150 സീറ്റുകൾ നേടുക എന്നത് ബിജെപിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം മുഖേന ബിജെപിക്ക് ഗുജറാത്തിൽ ഭരണം നിലനിർത്താൻ കഴിയുമെന്നും യോഗി വ്യക്തമാക്കി. രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി നടത്തുന്ന പര്യടനങ്ങൾ വിജയം കൈവരിക്കുകയാണ്. ജനങ്ങൾ അദ്ദേഹത്തിന്റെ പ്രചാരണങ്ങളെയും പര്യടനങ്ങളെയും വളരെയധികം ഉത്സാഹപൂർവ്വമാണ് സ്വീകരിക്കുന്നതെന്നും യോഗി പറഞ്ഞു. കഴിഞ്ഞ 20 വർഷത്തിനിടെ ഗുജറാത്തിന്റെ സാമ്പത്തിക സ്ത്രോതസ് കുതിച്ച് ഉയരുകയാണ്. രാജ്യത്തെഏറ്റവും മികച്ച സംസ്ഥാനമായി മാറാൻ ഗുജറാത്തിന് കഴിഞ്ഞു. തൊഴിൽ മേഖലകളിൽ വൻ കുതിപ്പാണ് ഗുജറാത്ത് കൈവരിച്ചത്. മറ്റ് സംസ്ഥാനങ്ങൾ ഗുജറാത്തിന്റെ ഈ നേട്ടങ്ങൾ ഒരു മാതൃകയാക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിക്കാനും അദ്ദേഹം മറന്നില്ല. രാഹുൽ ഗാന്ധിയുടെ കുട്ടിത്തം മാറാത്ത പ്രകൃതവും സ്വഭാവവും അദ്ദേഹത്തെ കോമാളിയാക്കി മാറ്റുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.