തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്കും സാധ്യതയുണ്ട്. ഇതേതുടര്‍ന്ന് ദുരന്ത നിവരണ അതോറിറ്റി ജില്ലാതല ജാഗ്രതാ നിര്‍ദേശം നല്കി.
ഇടുക്കിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. മുന്നാറിലേക്കുള്ള കൊച്ചി-ധനുഷ്കോടി ദേശീയ പാതയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഏറെയാണ്. ഈ സാഹചര്യത്തില്‍ രാത്രികാല യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.
അപകടാവസ്ഥയിലായ വീടുകളില്‍ നിന്നും താമസക്കാരെ മാറ്റി പാര്‍പ്പിക്കും. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയില്‍ വ്യാപകാമായി കൃഷി നശിച്ചിട്ടുണ്ടെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: