തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ ഹൈക്കമാന്‍ഡിന് ആശങ്കയൊന്നുമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസ് പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടും. കോണ്‍ഗ്രസ് നേതാക്കളെ തേജോവധം ചെയ്യുന്നതിന് സര്‍ക്കാര്‍ ബോധപൂര്‍വം കേസ് ഉപയോഗപ്പെടുത്തുകയാണ്. ഏത് അന്വേഷണം നേരിടുന്നതിനും കോണ്‍ഗ്രസ് ആശങ്കയൊന്നുമില്ലെന്നും ഹസന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: