ദല്‍ഹിയില്‍ ബിജെപി മാര്‍ച്ചിനു നേരെ പോലീസ് അതിക്രമം

Saturday 14 October 2017 2:24 pm IST

ന്യൂദല്‍ഹി: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബിജെപി ദല്‍ഹി ഘടകം നടത്തിയ എകെജി ഭവന്‍ മാര്‍ച്ചിനും നേരെ പോലീസ് അതിക്രമം. സമാധാനപരമായി മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു പ്രകോപനവും കൂടാതെ പോലീസ് ആക്രമണം അഴിച്ചുവിടുകയായിരുന്നു.പ്രവര്‍ത്തകരെ ലാത്തി ഉപയോഗിച്ച് പോലീസ് നേരിട്ടു. 5000 ലധികം പ്രവര്‍ത്തകര്‍ക്ക് ലാത്തിചാര്‍ജില്‍ പരിക്കേറ്റു. നിരവധി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ദല്‍ഹിയില്‍ സിപിഎം ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നത്. കുമ്മനത്തിന്റെ യാത്ര തുടങ്ങി അവസാനിക്കുന്ന ദിവസം വരെ ദല്‍ഹിയില്‍ സിപിഎം ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.