തിരുവനന്തപുരം: ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിനോടനുബന്ധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണമായും ഒരൊറ്റ നെറ്റുവര്ക്കിന് കീഴിലാക്കുന്നു. ഒപി വിഭാഗം, അത്യാഹിത വിഭാഗം, വാര്‍ഡുകള്‍, തീവ്രപരിചരണ വിഭാഗം, മരുന്ന് വില്പനശാലകള്, ലാബുകള്‍, ഡിപ്പാര്‍ട്ടുമെന്റുകള്‍ എന്നിവയെല്ലാമാണ് ഒരൊറ്റ നെറ്റുവര്ക്കിന് കീഴിലാക്കുന്നത്. ഈ വിഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കേബിളുകള്‍ ഘടിപ്പിക്കുന്ന ജോലി പുരോഗമിക്കുകയാണ്. അതിനാല്‍ ഇതുമൂലമുണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകളോട് സഹകരിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആശുപത്രികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സമഗ്ര കമ്പ്യൂട്ടര്‍ ശൃംഖലയുടെ ഭാഗമായാണ് മെഡിക്കല്‍ കോളേജിലും ഇ-ഹെല്‍ത്ത് നടപ്പിലാക്കുന്നത്. ഇതിലൂടെ രോഗിയുടെ കേസ് ഷീറ്റും ആശുപത്രി രേഖകളുമെല്ലാം ഇലകട്രോണിക് ഡേറ്റയാക്കി സൂക്ഷിക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: