തിരുവനന്തപുരം: ജില്ലയില്‍ മീസില്‍സ് റൂബെല്ല ദൗത്യം ആരംഭിച്ച് ഒമ്പതുദിവസം പിന്നിട്ടപ്പോഴേക്കും മൂന്നുലക്ഷം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പെടുത്തതായി ജില്ലാ പോഗ്രാം മാനേജര്‍ ഡോ ജെ. സ്വപ്നകുമാരി അറിയിച്ചു. ഇന്നലെ 38,822 കുട്ടികള്‍ക്കാണ് പ്രതിരോധ കുത്തിവയ്പ്പെടുത്തത്. ഇതുവരെ 2,80,573 കുട്ടികള്‍ക്കാണ് പ്രതിരോധ കുത്തിവയ്പ്പെടുത്തത്. ഇതില്‍ 45,909 കുട്ടികള്‍ അഞ്ചുവയസ്സില്‍ താഴെയുള്ളവരാണ്. 1,04,992 കുട്ടികള്‍ അഞ്ചിനും 10 നുമിടയിലും 1,29,672 കുട്ടികള്‍ 10 നും 15 നും ഇടയില്‍ പ്രായമുള്ളവരുമാണ്. പ്രതിരോധ കുത്തിവയ്പ്പെടുത്തവരില്‍ 1,38,366 പേര് ആണ്‍കുട്ടികളും 1,42,207 പേര് പെണ്‍കുട്ടികളുമാണ്. ജില്ലയില്‍ 9 മാസം മുതല്‍ 15 വയസ്സ് വരെയുള്ള 6,34,771 കുട്ടികള്‍ക്കാണ് മീസില്‍സ് റൂബെല്ല പ്രതിരോധ കുത്തിവയ്പ്പ് നല്കാന് ലക്ഷ്യമിട്ടിട്ടുള്ളത്. അടുത്തയാഴ്ച മുതല്‍ അംഗന്‍വാടികളിലേക്കും പ്ലേ സ്കൂളുകളിലേക്കും നഴ്സറികളിലെ പ്രതിരോധദൗത്യം വ്യാപിപ്പിക്കും. കുത്തിവയ്പ്പ് എടുത്ത സ്കൂളുകളില്‍ വിട്ടുപോയ കുട്ടികള്‍ക്ക് മാത്രമായി മറ്റൊരു ദിവസം നല്കി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: