തിരുവനന്തപുരം: മെഡിക്കല്‍കോളേജ് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ 19-ാമത് കൗമാര ദിനാഘോഷവും പഠന വൈകല്യത്തെകുറിച്ചുള്ള സെമിനാറും സംഘടിപ്പിച്ചു. കവി പ്രൊഫ. വി. മധുസൂദനന്‍നായര്‍ കൗമാരദിന പ്രഭാഷണം നടത്തി. മനസിന്റെ കൗമാരം എന്ന വിഷയത്തെപ്പറ്റിയാണ് അദ്ദേഹം സംസാരിച്ചത്. തൈക്കാട് ഗവ. ബിഎഡ് കോളേജിലെ വിദ്യാര്‍ഥികളും അധ്യാപകരും സിഡിസിയിലെ വിദ്യാര്‍ഥികളും ജീവനക്കാരും ഉള്‍പ്പെടെ നൂറോളംപേര്‍ പങ്കെടുത്തു. പീഡിയാട്രിക് ന്യൂറോളജി വിഭാഗം തലവന്‍ ഡോ മുഹമ്മദ് കുഞ്ഞ്, സിഡിസി സൈക്കോളജിസ്റ്റ് ഡോ ഇന്ദിര, ഐക്കോണ്‍സിലെ അനില്‍കുമാര്‍ നായര്‍ എന്നിവര്‍ ക്ലാസ് നയിച്ചു. സിഡിസി ഡയറക്ടര്‍ ഡോ ബാബു ജോര്‍ജ്, രജിസ്ട്രാര്‍ ഡോ അശോകന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: