തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് സംബന്ധിച്ച് പരസ്യ ചര്‍ച്ചയ്ക്കില്ലെന്ന് വി.എം. സുധീരന്. സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് വന്നതിന് ശേഷമുള്ള സാഹചര്യം ഗൗരവമുള്ളതാണ്. ഈ സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ടവരുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും ഇത് സംബന്ധച്ച് പാര്‍ട്ടി വേദികളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷന് റിപ്പോര്‍ട്ട് പരിഗണിച്ച് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കേസെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ വിഷയത്തില്‍ സുധീരന് പ്രതികരിച്ചിരുന്നില്ല. പിന്നീട് ദല്‍ഹിയില്‍ ഹൈക്കമാന്‍ഡ് നേതാക്കളെ കണ്ടു. ഇതിനുശേഷമാണ് സുധീരന് ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: