പാരിപ്പള്ളി: നിരവധി പേരില്‍ നിന്ന് പണം തട്ടിയ കേസില്‍ കോണ്‍ഗ്രസ് നേതാവായ ചിറക്കര സ്വദേശി അനില്നാരായണനെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ചിറക്കര സ്വദേശിയായ വിജയ എന്ന വീട്ടമ്മയുടെ വീടും ഭൂമിയും പണയപ്പെടുത്തി മൂന്ന്ലക്ഷം രൂപ തട്ടിയെടുത്തതിന് പാരിപ്പള്ളി പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൂടാതെ പാരിപ്പള്ളി മെഡിക്കല്‍കോളേജില്‍ ജോലി വാഗ്ദാനം നല്കി ആറ് പേരില്‍ നിന്ന് പണം പിരിച്ചതായും പ്രതിക്കെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് പലിശയ്ക്ക് പണം നല്കുന്ന രണ്ടുപേരെ ഓപ്പറേഷന് ഷൈലോക്കില്‍ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മൂന്നാം പ്രതിയായ ഇയാള്‍ മുങ്ങിയിരുന്നു. കഴിഞ്ഞ ദിവസം തൃശൂരില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: