തലശ്ശേരി: കൊട്ടിയൂരില്‍ വൈദികന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ് തലശ്ശേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് ജില്ലാ കോടതി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും നീട്ടി. കേസിലെ 10 പ്രതികള്‍ക്കെതിരെയുള്ള വിചാരണ ആരംഭിക്കാനുള്ള തലശ്ശേരി കോടതിയുടെ നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. കേസിലെ 9, 10 പ്രതികളായ ഫാ.തോമസ് ജോസഫ് തേരകം, ഡോ.സിസ്റ്റര്‍ ബെന്നി എന്നിവര്‍ നല്കിയ ഹരജി പരിഗണിച്ചാണ് കേസിന്റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തത്. കേസിലെ മുഖ്യപ്രതി ഫാ.റോബിന് വടക്കാഞ്ചേരിയുടെ റിമാന്റ് കാലാവധി തലശ്ശേരി കോടതി ഒക്ടോബര്‍ 24 വരെ നീട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: