കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല റഗുലര്‍-വിദൂര വേര്‍തിരിവില്ലാതെ സിലബസ് ഉടന്‍ ഏകീകരിച്ച് നടപ്പിലാക്കണമെന്ന് പാരലല്‍ കോളേജ് അസോസിയേഷന് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനം ആവശ്യപ്പെട്ടു. സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് ഡയരക്ടറെ നിയമിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കെ.പി.ജയബാലന്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. കെ.പി.സയ്യിദ്, പി.അനില്‍ കുമാര്‍, യു.നാരായണന്, രാജേഷ് പാലങ്ങാട്, ടി.വി.രവീന്ദ്രന്, ബിന്ദു സജിത്ത് കുമാര്‍, കെ.യു.യതീന്ദ്രന്, വി.പി.നവാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: