നാനോ എക്സല്‍ മണി ചെയിന്‍ തട്ടിപ്പ്‌; ചെയര്‍മാനെതിരെ അന്വേഷണത്തിന്‌ കോടതി ഉത്തരവ്‌

Saturday 16 July 2011 9:29 pm IST

പയ്യന്നൂറ്‍: നാനോ എക്സല്‍ മണി ചെയിന്‍ തട്ടിപ്പിലൂടെ ൧൦,൦൬,൦൦൦ രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ സ്ഥാപനത്തിണ്റ്റെ ചെയര്‍മാനെതിരെ അന്വേഷണം നടത്താന്‍ പയ്യന്നൂറ്‍ ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ളാസ്‌ മജിസ്ട്രേറ്റ്‌ കോടതി ഉത്തരവിട്ടു. രാമന്തളി കാരന്താട്ടെ രാധാനിവാസില്‍ വി.രാമചന്ദ്രണ്റ്റെ പരാതിയിലാണ്‌ നാനോ എക്സല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും സിഇഒയുമായ ഹൈദരാബാദിലെ ഡോ.ഹരീഷ്‌ മഡ്ഡിനേനി, ഭാര്യയും ഡയരക്ടറുമായ മീര ഹരീഷ്‌, മറ്റ്‌ ഡയരക്ടര്‍മാരായ സുന്ദര്‍രാജ്‌ പ്രശാന്ത്‌, രാധാരാജ, പി.വി.രംഗറെഡ്ഡി, എസ്‌.ബി.ചിന്നറാവു, പാട്രിക്‌ തോമസ്‌, എം.കാര്‍ത്തികേയന്‍, കെ.സജീവ്‌ തുടങ്ങി പത്തുപേര്‍ക്കെതിരെ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്‌. പരാതിക്കാരില്‍ നിന്നും ആദ്യഘഡുവായി ൩൬,൦൦൦ രൂപയും തുടര്‍ന്ന്‌ ൧,൮൦,൦൦൦ രൂപയും ഭാര്യ രാധയില്‍ നിന്ന്‌ ൧,൫൦,൦൦൦ രൂപയും മകന്‍ മുകേഷില്‍ നിന്ന്‌ ൧൨,൦൦൦ രൂപയും അടക്കം ൧൦,൦൬,൦൦൦ രൂപ കമ്പനി നിക്ഷേപം വാങ്ങി വഞ്ചിച്ചുവെന്നാണ്‌ പരാതിയില്‍ പറയുന്നത്‌. അഡ്വ.എസ്‌.സജിത്‌ കുമാര്‍ മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ഒന്നാം പ്രതി ഡോ.ഹരീഷ്‌ മഡ്ഡിനേനി മുന്‍ രാഷ്ട്രപതിയോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും സന്ദേശവും അടങ്ങിയ വിശദവിവരങ്ങളുടെ കോപ്പിയും സമര്‍പ്പിച്ചിട്ടുണ്ട്‌.