അബൂദാബി: അബൂദാബിയില്‍ നിന്നും സിഡ്നിയിലേയ്ക്ക് പറന്ന എത്തിഹാദ് വിമാനം അടിയന്തിരമായി നിലത്തിറക്കി. ഓസ്ട്രേലിയയിലെ അഡ് ലൈഡ് എയര്‍പോര്‍ട്ടിലാണ് വിമാനം ഇറക്കിയത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
കോക്ക്പിറ്റിലെ ഇന്‍ഡിക്കേറ്റര്‍ അപായ സൂചന മുഴക്കുകയായിരുന്നു. ഇതോടെ സാങ്കേതിക തകരാര്‍ മനസിലാക്കിയ പൈലറ്റ് വിമാനം താഴെ ഇറക്കുകയായിരുന്നു. 349 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറക്കി. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് ഇത്തിഹാദ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: