അമൃതാനന്ദം
Saturday 14 October 2017 7:00 pm IST
മരതകശ്യാമ മനോഹരവദനം സുരുചിര മന്ദസ്മേരം തമലാനീലം സുന്ദരകേശം തുഷാര ധവളം വസനം കുങ്കുമചന്ദന തിലകം ദിവ്യം പങ്കേരുഹ ദളനയനം സങ്കല്പ്പത്തിനതീതം ഭാവം സങ്കടമൊഴിയും മൊഴിയും കരുണാസാഗര ഹൃദയം ഭൂമിയി- ലശരര് അണയും സവിധം ഒരു നിമിഷാര്‍ദ്ധ സ്പര്ശംകൊണ്ടീ ദുരിതം തീര്ക്കുമശേഷം ശ്രുതിമോഹനമാം ഗീതം പാടും ശുകതരുണീ ശാരീരം ക്ഷിതിയും കൂടി നിശബ്ദം ധ്യാനം ക്ഷമാസ്വരൂപിണി അമ്മ.
കിടങ്ങറ ശ്രീവത്സന്‍