ആലുവ: ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ കെ.പി. ഹോര്‍മീസിന്റെ ജന്മശതാബ്ദി സമ്മേളനം 18 ന് വൈകിട്ട് മൂന്നിന് ആലുവ മഹാത്മാഗാന്ധി ടൗണ്‍ ഹാളില്‍ സമ്മേളനം തുറമുഖ മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും, മുന്‍ സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് സിറിയക്ക് ജോസഫ് കെ.പി. ഹോര്‍മീസ് സ്മാരക പ്രഭാഷണം നടത്തും.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മുന്‍ ചെയര്‍മാനും പ്രമുഖ എഴുത്തുകാരനുമായ സേതു മുഖ്യ പ്രഭാഷണം നടത്തും. ഫെഡറല്‍ ബാങ്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ശാലിനി വാര്യര്‍ കെ.പി. ഹോര്‍മീസിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ പ്രകാശന കര്‍മ്മം നിര്‍വഹിക്കുമെന്ന് ഫെഡറല്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന് മുന്‍ പ്രസിഡന്റ് ടോം തോമസ്, അസോസിയേഷന് ജനറല്‍ സെക്രട്ടറി പോള്‍ മുണ്ടാടന്‍, റിട്ട. ഓഫീസേഴ്സ് ഫോറം ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് സി.ചാക്കോ, വൈസ് പ്രസിഡന്റ് കെ.ടി. തോമാച്ചന് തുടങ്ങിയവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: