വിശാല്‍ വധം; ഏഴാം പ്രതി അറസ്റ്റില്‍

Saturday 8 September 2012 10:05 pm IST

ചെങ്ങന്നൂര്‍: എബിവിപി നഗര്‍ സമിതി പ്രസിഡന്റ്‌ കോട്ട ശ്രീശൈലം വിശാലി (19)നെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ 7-ാ‍ം പ്രതി അറസ്റ്റില്‍. പന്തളം കക്കാട്‌ സ്വദേശി 17 കാരനാണ്‌ അറസ്റ്റിലായത്‌. ഇന്നലെ പുലര്‍ച്ചെ വീടിനു സമീപത്ത്‌ നിന്നാണ്‌ ചെങ്ങന്നൂര്‍ സിഐ: ആര്‍.ജോസിന്റെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ്‌ ചെയ്തത്‌. ക്യാംപസ്‌ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനായ ഇയാള്‍ക്ക്‌ കൊലപാതകവുമായി നേരിട്ടു ബന്ധമുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. ഇതോടെ വിശാല്‍ വധവുമായി നേരിട്ട്‌ ബന്ധമുള്ള 14 പേരില്‍ 9 പേരെയും പ്രതികളെ ഒളിവില്‍ താമസിപ്പിച്ചതിന്‌ ഒരാളെയും പോലീസ്‌ അറസ്റ്റ്‌ ചെയ്തു.
ഒന്നാം പ്രതി പന്തളം മങ്ങാരം അംജത്ത്‌ വിലാസത്തില്‍ നാസിം (21), നാലാം പ്രതി പന്തളം കടയ്ക്കാട്‌ തെക്കേ ശങ്കരത്തില്‍ വാടകയ്ക്ക്‌ താമസിക്കുന്ന അന്‍സാര്‍ ഫൈസല്‍ (20), അഞ്ചാം പ്രതി പന്തളം കുരമ്പാല കടയ്ക്കാട്‌ പദ്മാലയത്തില്‍ ഷെഫീക്ക്‌ (22) ആറാം പ്രതി പന്തളം മങ്ങാരം ഹസീന മന്‍സിലില്‍ ആസിഫ്‌ മുഹമ്മദ്‌ (19), 8-ാ‍ം പ്രതി കൊല്ലകടവ്‌ ആഞ്ഞിലിച്ചുവട്‌ മേലേമുറിയല്‍ നാസിം (21), 9-ാ‍ം പ്രതി ചെറുതന ആനാരി കോടംമ്പള്ളിത്തറ വീട്ടില്‍ നിന്നും ഇപ്പോള്‍ ഭരണിക്കാവ്‌ മുറുവിലക്കാവ്‌ ആലപ്പുറത്ത്‌ വീട്ടില്‍ വാടകയ്ക്ക്‌ താമസിക്കുന്ന സനൂജ്‌ (18), 11-ാ‍ം പ്രതി പുന്തല മണ്ണിലയ്യത്ത്‌ എം.എസ്‌.ഷെമീര്‍ റാവുത്തര്‍ (25), ക്യാംപസ്‌ ഫ്രണ്ടിന്റേയും പോപ്പുലര്‍ ഫ്രണ്ടിന്റേയും പ്രവര്‍ത്തകനുമായ കൊല്ലകടവ്‌ ആഞ്ഞിലിച്ചുവട്‌ വരിക്കോലില്‍ തെക്കേതില്‍ അല്‍ത്താജ്‌ (താജ്‌-20), ചില പ്രതികളെ ഒളിവില്‍ താമസിപ്പിച്ച പതിനഞ്ചാം പ്രതി പത്തനാപുരം നെടുംകുന്നം ഷംനാ മന്‍സിലില്‍ ഷിബിന്‍ ഹബീബ്‌ (23) എന്നിവരെ പോലീസ്‌ നേരത്തേ അറസ്റ്റ്‌ ചെയ്തിരുന്നു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.