കൊച്ചി: ദേശീയ ആയുര്‍വേദ ദിനാചരണം രാമവര്‍മ ക്ലബ് ഹാളില്‍ 17ന് വൈകിട്ട് 4.30ന് മന്ത്രി കെ.കെ. ഷൈലജ ഉദ്ഘാടനം ചെയ്യുമെന്ന് ആയുഷ് മിഷന് സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ.എം. സുഭാഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഹൈബി ഈഡന് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. കൊച്ചി മേയര്‍ സൗമിനി ജെയിന് മുഖ്യാതിഥിയായിരിക്കും. ആയുര്‍വേദ ചികിത്സാ രംഗത്തെ പ്രമുഖ വ്യക്തികളെ ആദരിക്കും.
ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി സൗജന്യമായി നടത്തുന്ന പെയിന്‍ ക്ലിനിക്കും അസ്ഥിബല പരിശോധനാ ക്യാമ്പും ഉണ്ടാവും. കച്ചേരിപ്പടിയിലുള്ള ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ 100 പേര്‍ക്ക് അസ്ഥിബല പരിശോധന ക്യാമ്പില്‍ ചികിത്സ നല്‍കും. ഔഷധസസ്യങ്ങളും വിതരണം ചെയ്യും.
ഭാരതീയ ചികിത്സാവകുപ്പ് എറണാകുളം ഡിഎംഒ ഡോ. സുബ്രഹ്മണ്യന് നമ്പൂതിരി, തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജ് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. സരസ, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ ജില്ലാ സൂപ്രണ്ട് ഡോ. ദേവിദാസ് വെള്ളോടി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: