അടിമാലി: കൊച്ചി മധുര ദേശീയപാതയില്‍ ചീയപാറക്ക് സമീപം കാര്‍ മറിഞ്ഞ് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്ക്.
ആരുടെയും നില ഗുരുതരമല്ല. രാജാക്കാട് മുരിക്കനാട്ശേരി എം കെ രവീന്ദ്രന് (44) ഭാര്യ സിനി (39) മക്കള്‍ ആര്യ, കാര്‍ത്തിക എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാജാക്കാട് നിന്നും പാലായിലേക്ക് പോകുകയായിരുന്ന കാര്‍ ബസിന് സയിഡ് കൊടുക്കുന്നതിനിടെയാണ് സംഭവം.
പരിക്കേറ്റ വരെ തൊട്ട് അടുത്തുള്ള നേര്യമംഗലം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: