ചെങ്ങന്നൂര്‍: ജനരക്ഷായാത്ര സിപിഎം -കോണ്‍ഗ്രസ് നേതാക്കളുടെ ഉറക്കം കെടുത്തുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ജനരാക്ഷായാത്രയ്ക്ക് ചെങ്ങന്നൂരില്‍ നല്കിയ സ്വീകരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് യാത്രയുടെ കാറ്റു പോയി എന്നഭിപ്രായപ്പെട്ടത് സ്വന്തം പാര്‍ട്ടിയെ ഉദ്ദേശിച്ചാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിലാപയാത്രയാണെന്ന് അധിക്ഷേപിച്ചത് കോണ്‍ഗ്രസ്സില്‍ സത്യമായി മാറി. എന്തിനും, ഏതിനും എ, ഐ ഗ്രൂപ്പുകളുടെ കണക്കുകള്‍ പറഞ്ഞു കൊണ്ടിരുന്ന സ്ഥാനത്ത് ജസ്റ്റിസ് ശിവരാജന് കമ്മീഷന് റിപ്പോര്‍ട്ടു വന്നതില്‍ പക്ഷാ ഭേദമില്ലാതെ നേതാക്കള്‍ ഉള്‍പ്പെട്ടു.
ചെന്നിത്തല ഇനിയൊരു വലിയ ശവപ്പെട്ടി വാങ്ങുകയേ വേണ്ടുവെന്ന് കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. ഭാരതത്തിനെതിരെ അച്ചുതണ്ടായി രൂപപ്പെട്ട പാക്-ചൈന ബന്ധത്തിന്റെ പുതിയ പതിപ്പായ കൊടിയേരി ബാലകൃഷ്ണന് പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറിയുടെ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: