ന്യൂയോര്‍ക്ക്: അടുത്ത രണ്ടു പതിറ്റാണ്ടുകളില്‍ സാമ്പത്തിക രംഗത്ത് വന്‍ വളര്‍ച്ച നേടാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി.
അടുത്തിടെ സാമ്പത്തിക രംഗത്ത് ഘടനാപരമായ വലിയ മാറ്റങ്ങളാണ് വരുത്തിയത്. ഇതാണ് വളര്‍ച്ചയ്ക്ക് കാരണം. അതിനാല്‍ അടിസ്ഥാന മേഖലയിലടക്കം വലിയ നിക്ഷേപങ്ങള്‍ക്കും അവസരമുണ്ട്. അമേരിക്കയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് ജെയ്റ്റ്ലി പസറഞ്ഞു.
ലോകത്തെമ്പാടും സാമ്പത്തിക വളര്‍ച്ച മടങ്ങിവന്നിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ഭാവി വളര്‍ച്ചയുടേതാണ്. ‘രാജ്യത്തിന്റെയും സമ്പദ് വ്യവസ്ഥയുടേയും വലിപ്പവും ഇന്ത്യയെ വലിയ നിക്ഷേപ സാധ്യതകളുള്ള രാജ്യമാക്കുന്നു. അദ്ദേഹം പറഞ്ഞു. ആധാര്‍ വന്നതു വഴി വലിയ തുകകള്‍ അനര്‍ഹരുടെ കൈകകളില്‍ എത്താതെ ലാഭിക്കാന്‍ കഴിഞ്ഞു. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: