ചങ്ങനാശ്ശേരി: കുമ്മനം രാജശേഖരന് നയിക്കുന്ന ജന രക്ഷായാത്രയ്ക്ക് ചങ്ങനാശ്ശേരി മന്നം ജംഗ്ഷനില്‍ സ്വീകരണം നല്കി. ആലപ്പുഴയില്‍ നിന്ന് ചെങ്ങന്നൂരേക്കുള്ള യാത്രക്കിടെയാണ് ചങ്ങനാശേരിയിലെത്തിയത്. സ്ത്രീകളടക്കം വന്‍ ജനാവലി സ്വീകരത്തില്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് എന്‍ഹരി,നിയോജക മണ്ഡലം പ്രസിഡന്റ് എം. എസ്. വിശ്വനാഥന് എന്നിവര്‍ നേതൃത്വം നല്കി.സംസ്ഥാന നേതാക്കളായ കെ.ജി. രാജ് മോഹന്‍,ബി. രാധാകൃഷ്ണമേനോന്, എന്‍.പി. കൃഷ്ണകുമാര്‍,പി.പി. ധീരസിംഹന്‍,മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ബി.ആര്. മഞ്ജീഷ്, എ. മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: