ചങ്ങനാശേരി: വാഴപ്പള്ളി തിരുവെങ്കിടപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം 15 മുതല്‍ 22 വരെ നടക്കും. യജ്ഞാചാര്യന്മാരായ കല്ലംവള്ളി നാരായണന് നമ്പൂതിരി, കല്ലംവള്ളി ജയന് നമ്പൂതിരി കോഴിക്കോട് എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. ഞായറാഴ്ച 3.15ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് രാധാകൃഷ്ണന് ഉപാസന അദ്ധ്യക്ഷനാകും. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ.പി.എം.ഗോപി മുഖ്യ പ്രഭാഷണം നടത്തും’.
യജ്ഞവേദിയില്‍ രാവിലെ 6 മുതല്‍ വിഷ്ണു സഹസ്രനാമജപം, 6.30 മുതല്‍ 12.30 വരെയും 2 മുതല്‍ 6 വരെ പാരായണവ്യാഖ്യാനങ്ങള്, പ്രഭാഷണം, ഉച്ചയ്ക്ക് 12.30ന് നാരായണീയം, 12.40 ന് പ്രസാദമൂട്ട്. 22ന് രാവിലെ 10.20ന് അവഭൃഥസ്നാനയാത്ര വാഴപ്പള്ളി ശ്രീ മഹാദേവ ക്ഷേത്ര തീര്‍ത്ഥ ഘട്ടത്തിലേക്ക് നടക്കും.ഉച്ചയ്ക്ക് 12ന് യജ്ഞ സമര്‍പ്പണം, പ്രസാദ വിതരണം, ഒന്നിന് മഹാപ്രസാദമുട്ട്. വൈകിട്ട് 6.30ന് ദീപാരാധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: