ദര്‍ശന സായൂജ്യമായി വെട്ടിക്കോട് ആയില്യം

Saturday 14 October 2017 9:23 pm IST

ചാരുംമൂട്: ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തില്‍ നാഗരാജപുണ്യം തേടി ദര്‍ശനത്തിനായി എത്തിയത് ആയിരങ്ങള്‍. പുലര്‍ച്ചെ മുതല്‍ ഭക്തജന പ്രവാഹമായിരുന്നു. ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഉച്ചയ്ക്ക് ശേഷം നാഗരാജസ്വാമിയും നാഗയക്ഷിയമ്മയും അഷ്ടനാഗങ്ങളും സര്‍വ്വാഭരണ വിഭൂഷിതങ്ങളോടെ ഭക്തര്‍ക്ക് അനുഗ്രഹവര്‍ഷം ചൊരിഞ്ഞു. വൈകിട്ട് താലപ്പൊലിയുടെയും പഞ്ചവാദ്യത്തിന്റെയും നാമ സങ്കീര്‍ത്തനങ്ങളുടെയും അകമ്പടിയോടെ നാഗരാജസ്വാമിയെ മേപ്പള്ളില്‍ നിലവറയിലേക്ക് എഴുന്നള്ളിച്ചു. ഇല്ലത്തെ നിലവറയില്‍ പ്രത്യേകം പൂജകള്‍ക്ക് ശേഷം അനന്തഭഗവാനെ തിരികെ ക്ഷേത്ര ശ്രീകോവിലിലേക്ക് എഴുന്നെള്ളിച്ചു. തുടര്‍ന്ന് അത്താഴ പൂജയും സര്‍പ്പബലിയും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.