ദല്‍ഹി മുഖ്യമന്ത്രിയുടെ മോഷണം പോയ കാര്‍ കണ്ടുകിട്ടി

Saturday 14 October 2017 9:37 pm IST

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മോഷണം പോയ നീല വാഗണര്‍ കാര്‍ കണ്ടുകിട്ടി. ഗാസിയാബാദിലെ മോഹന്‍ നഗര്‍ മേഖലയിലാണ് കാര്‍ കണ്ടെത്തിയതെന്ന് ദല്‍ഹി പോലീസ് അറിയിച്ചു. ദല്‍ഹി സെക്രട്ടേറിയറ്റിന് സമീപത്ത് നിന്ന് വ്യാഴാഴ്ചയാണ് കാര്‍ മോഷണം പോയത്. സെക്രട്ടേറിയറ്റിന് പുറത്താണ് പാര്‍ക്ക് ചെയ്തിരുന്നത്. രാത്രി ഒരു മണിയോടെ കാണാതായി. ആം ആദ്മി പാര്‍ട്ടി (ആപ്പ്)നേതാവായ കെജ്‌രിവാള്‍ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍ ഉപയോഗിച്ചുരുന്ന കാറാണിത്. ഇപ്പോള്‍ ആപ്പിന്റെ മീഡിയ സെല്‍ പ്രവര്‍ത്തകനാണ് ഇത് ഉപഗോഗിക്കുന്നത്. നേരത്തെയും ഈ കാര്‍ പത്രത്താളുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. 2015 ല്‍ പ്രശാന്ത് ഭൂഷനെയും യോഗേന്ദ്ര യാദവിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് കാര്‍ തിരികെ നല്‍കണമെന്ന് കാര്‍ കേജ്‌രിവാളിന് സമ്മാനിച്ച പാര്‍ട്ടി അനുഭാവി കുന്ദന്‍ ശര്‍മ്മ ആവശ്യപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.