ആലപ്പുഴ: കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ജനസേവകരാണെന്നും യഥാര്‍ത്ഥ ജനസേവകരുടെ സ്വഭാവം സര്‍ക്കാര്‍ ജീവനക്കാരിലൂടെ പ്രകടമാകണമെന്നും ഡോ. റിച്ചാര്‍ഡ് ഹേ എംപി പറഞ്ഞു. കേരളാ എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് വി. സുനില്‍കുമാര്‍ അദ്ധ്യക്ഷനായി. ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന് ഉണ്ണിത്താന് മുഖ്യപ്രസംഗം നടത്തി.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എ. പ്രകാശ്, ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്, സെക്രട്ടറി സി.ജി. ഗോപകുമാര്‍, ബിജെപി മണ്ഡലം പ്രസിഡന്റ് ജി. വിനോദ്കുമാര്‍, എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി ഡി. ബാബുപിള്ള, സമിതിയംഗങ്ങളായ കെ. മധു, സുബിന്, ജില്ലാ പ്രസിഡന്റ് ജെ. മഹാദേവന്, വി. രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: