കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധക്കേസ് അന്വേഷണത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന വി.ടി. ബല്‍റാം എംഎല്‍എയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ഇക്കാര്യത്തില്‍ ഇടതുവലതു മുന്നണികള്‍ നിലപാട് വ്യക്തമാക്കണമെന്നും ബിജെപി ദേശീയ സമിതി അംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള.
കേരളത്തിലെ പ്രധാനപ്പെട്ട പല കേസുകളും യുഡിഎഫും എല്‍ഡിഎഫും ഒത്തുകളിച്ച് അട്ടിമറിച്ചിട്ടുണ്ട്. പന്ന്യന്നൂര്‍ ചന്ദ്രന് വധം, ജയകൃഷ്ണന് മാസ്റ്റര്‍ വധം, മാറാട് കൂട്ടക്കൊല, ടി.പി. ചന്ദ്രശേഖരന് വധം, നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ സംഭവം തുടങ്ങിയ കേസുകളിലെല്ലാം ഇത്തരം നിയമ ലംഘനങ്ങള്‍ കാണാം. പല കേസുകളിലെയും ഗൂഢാലോചനയും അട്ടിമറിയും അന്വേഷിക്കണമെന്ന് കോടതികള്‍ തന്നെ വിധിന്യായത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും അതെല്ലാം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു സര്‍ക്കാരുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: