കോഴിക്കോട്: കലാലയങ്ങളില്‍ രാഷ്ട്രീയം നിരോധിക്കുന്നതിനോട് യോജിപ്പില്ലെന്ന് ബിജെപി ദേശീയ സമിതി അംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. കലാലയങ്ങളില്‍ രാഷ്ട്രീയം പാടില്ല എന്ന വാദത്തോട് യോജിപ്പില്ല.
കലാലയ രാഷ്ട്രീയമാണ് ഭാവിയിലെ രാഷ്ട്രീയ നേതൃത്വത്തെ രൂപപ്പെടുത്തിയെടുക്കുന്നത്. കലാലയങ്ങളില്‍ കലാപമുണ്ടാകാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. രാഷ്ട്രീയം നിരോധിക്കാനല്ല. കോടതി വിധി മാനിക്കുന്നു. വിധി ദൗര്‍ഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: