ജിഎസ്ടി സംശയ നിവാരണത്തിന് അക്ഷയ കേന്ദ്രങ്ങളും

Saturday 14 October 2017 10:02 pm IST

തിരുവനന്തപുരം: വ്യാപാരികളുടെയും ജനങ്ങളുടെയും ജിഎസ്ടി സംശയ നിവാരണത്തിന് അക്ഷയ കേന്ദ്രങ്ങളെകൂടി ഉള്‍പ്പെടുത്തി പരാതി പരിഹാര സംവിധാനത്തിന് ചരക്കു സേവനനികുതി വകുപ്പ് തുടക്കം കുറിക്കുന്നു. ഐടി മിഷന്റെ സഹകരണത്തോടെ വരും ദിവസങ്ങളില്‍ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങള്‍ക്കും പരിശീലനം നല്‍കും. അക്ഷയ കേന്ദ്രങ്ങള്‍ക്ക് പരിഹരിക്കാന്‍ കഴിയാത്ത പരാതികള്‍ ചരക്ക് സേവന നികുതി വകുപ്പിന്റെ അതാത് ജില്ലയിലെ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ക്ക് നല്‍കണം. ജില്ലാ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ഈ പരാതികള്‍ക്ക് മറുപടി നല്‍കും. അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള പരാതി പരിഹാര സംവിധാനം 25ന് പ്രവര്‍ത്തനക്ഷമമാകും. അക്ഷയ ജീവനക്കാര്‍ക്കുള്ള പരിശീലനത്തിനായി അക്ഷയ കോ-ഓര്‍ഡിനേറ്റര്‍മാര്‍ അതാത് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന ചരക്കു സേവന നികുതി വകുപ്പ് അറിയിച്ചു. വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സംശയ നിവാരണത്തിനായി ചരക്കു സേവനനികുതി വകുപ്പിന്റെ എല്ലാ സര്‍ക്കിള്‍ ഓഫീസുകളിലും ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങും. വകുപ്പ് ചുമതലപ്പെടുത്തിയ ഉദേ്യാഗസ്ഥന്‍ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.