പൂര്‍വ്വവിദ്യാര്‍ഥി സംഘടന രൂപീകരിച്ചു

Saturday 14 October 2017 10:08 pm IST

കോളയാട് : കോളയാട് സെന്‍ട് കോര്‍ണ്ണലിയുസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പൂര്‍വ്വവിദ്യാര്‍ഥി സംഗമം വിജയിപ്പിക്കുന്നതിന് വേണ്ടി 'കോര്‍ണേലിയന്‍സ്' എന്ന പേരില്‍ പൂര്‍വ്വവിദ്യാര്‍ഥി സംഘടന രൂപീകരിച്ചു. യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസഫ് കക്കാറ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥി തലശ്ശേരി മുന്‍ ഡിഇഒ എം.പി.വനജ യോഗം ഉല്‍ഘാടനം ചെയ്തു. യോഗത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ഗിനീഷ് ബാബു, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ വികെസുരേഷ്ബാബു, ജോര്‍ജ്ജ്കാനാട്ട്, കെ.ടി.ജോസഫ്, കെ.എം.രാജന്‍, സി.എമിലി, കെ.ജെ.വിത്സന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.പി.പീറ്റര്‍(പ്രസിഡണ്ട്), എം.രാജു(വൈസ്പ്രസിഡണ്ട്), മേരിഫെര്‍ന്നാണ്ടസ്(വൈസ്പ്രസിഡണ്ട്), ഫിലിപ്പ്കാരാമക്കുഴി(വൈസ്പ്രസിഡണ്ട്0, സണ്ണിവടക്കയില്‍(സെക്രട്ടറി), അബ്രഹാംകാരാമക്കുഴി(ജോയിന്റ് സെക്രട്ടറി), റെജിപറമ്പി(ജോയിന്റ്‌സെക്രട്ടറി), കെ.ജെ.ജോസഫ്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.