ആശയം നഷ്ടപ്പെട്ടതുകൊണ്ട് സിപിഎം ആയുധമെടുക്കുന്നു: കുമ്മനം

Saturday 14 October 2017 10:29 pm IST

പത്തനംതിട്ട: കേരളത്തില്‍ എന്‍. ഡി. എ മൂന്നാം ശക്തിയായി എന്നതിനു തെളിവാണ് ജനരക്ഷായാത്രയിലെ ജനപങ്കാളിത്തമെന്ന് ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജേശേഖരന്‍ പറഞ്ഞു. ജനരക്ഷായാത്രയിലെ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമത്തിനും അഴിമതിക്കുമെതിരെ എന്‍. ഡി. എയുടെ ഭാവാത്മക രാഷ്ട്രീയം ജനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു. യു. ഡി. എഫ് ഭരണത്തിനെതിരെ എല്‍. ഡി. എഫ്, എല്‍. ഡി. എഫിനെതിരെ യു. ഡി. എഫ് എന്ന നിഷേധാത്മക രാഷ്ട്രീയത്തില്‍ നിന്ന് ബി. ജെ. പിയുടെ വികസന രാഷ്ട്രീയത്തിലേക്കു ജനങ്ങള്‍ മാറി ചിന്തിക്കുന്നു. ആശയം നഷ്ടപ്പെട്ടതിനാണ് സി. പി.എം ആയുധമണിയുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ അഴിമതിയിലും പീഡനത്തിലും മുങ്ങിത്താഴുന്നു.ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോണ്‍ സി. പി. എം ഒത്തുകളി വെളിപ്പെടുത്തിയ വി. ടി. ബല്‍റാം എം. എല്‍. എ നിലപാട് മാറ്റിയത് ജയിലിലേക്ക് പോകേണ്ട കോണ്‍ഗ്രസ് നേതാക്കളെ രക്ഷപെടുത്താന്‍ വേണ്ടിയാണ്. ആദര്‍ശ രാഷ്ട്രീയക്കാരനായി ചമഞ്ഞ ബല്‍റാം മുഖംമൂടി സ്വയം അഴിച്ചതിനു തുല്ല്യമാണ് വെളിപ്പെടുത്തലില്‍ പിന്‍മാറിയത്. ജനങ്ങള്‍ ഇളകിമറിഞ്ഞെത്തിയ ജനരക്ഷായാത്ര കണ്ട് സി.പി. എം, കോണ്‍ഗ്രസ് നേതാക്കള്‍ അങ്കലാപ്പിലായെന്ന് കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.