കണ്ണൂര്‍: ഉത്തരകേരള കവിതാസാഹിത്യവേദി ഏര്‍പ്പെടുത്തിയ പി.വി.കെ നെടുങ്ങാടി അവാര്‍ഡ് സുദിവം പത്രാധിപര്‍ അഡ്വ.മധു മോഹന്‍. കണ്ണൂരിലെ പത്രപ്രവര്‍ത്തന രംഗത്തെ ആചാര്യനും അതികായനുമായ പി.വി.കെ.നെടുങ്ങാടി സ്മാരക പ്രഭാഷണവും സ്മാരക പുരസ്കാര സമര്‍പ്പണവും 29 ന് വൈകുന്നേരം 3 മണിക്ക് വീറ്റ് ഹൗസ് ഹാളില്‍ നടക്കും. അഡ്വ.പി.കെ.രവീന്ദ്രന്റെ അധ്യക്ഷതില്‍ ടി.പി.ആര്.നാഥ് പരിപാടി ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റ് ശേഖര്‍ജി നെടുങ്ങാടി സ്മാരക പ്രഭാഷണം നടത്തും. സുമ ബാലകൃഷ്ണന് പുരസ്കാര സമര്‍പ്പണം നടത്തും. സുഹീല്‍ മടപ്പള്ളി, കവിയൂര്‍ രാഘവന്, എടക്കാട് പ്രേമരാജന്‍, ഡോ.എ.ഗംഗാധരന്, എന്‍.കെ.ശശീന്ദ്രന്, എം.എന്‍.നമ്പ്യാര്‍, വി.കെ.ഭാസ്കരന് മാസ്റ്റര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് നേത്രപരിശോധനാ ക്യാമ്പും നടക്കും. തുടര്‍ന്ന് കവിതാലാപന വേദിയും ഗാനാലാപന വേദിയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: