ധീരജിനെ നോട്ടമിട്ട് വിദേശ ക്ലബ്ബുകള്‍

Saturday 14 October 2017 10:36 pm IST

ന്യൂദല്‍ഹി: ലോകകപ്പിലെ ഇന്ത്യന്‍ വീരനായകന്‍ ധീരജിനെ വിദേശ ക്ലബ്ബുകള്‍ നോട്ടമിടുന്നു. ബാറിന് കീഴിലെ അസാമാന്യ പ്രകടനമാണ് ധീരജിനെ റാഞ്ചാന്‍ വിദേശ ക്ലബ്ബുകളെ പ്രേരിപ്പിക്കുന്നത്. യൂറോപ്യന്‍ ക്ലബ്ബുകള്‍ ധീരജിനെ നോട്ടമിടുന്നുണ്ടെന്ന് ഇന്ത്യയുടെ പോര്‍ച്ചുഗീസ് ഗോള്‍ കീപ്പിങ്ങ് കോച്ച് അടുത്തിടെ ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു. യുറോപ്പില്‍ കളിക്കാന്‍ കഴിവുളള താരമാണ് ധീരജ്. അതേസമയം ഇന്ത്യയിലെ പരിശീലന രീതിയിലേക്ക് മടങ്ങിയാല്‍ ധീരജിന് ഏറെ മുന്നോട്ടുപോകാനാകില്ലെന്ന് കോച്ച് പറഞ്ഞു. ലോകകപ്പില്‍ അമേരിക്കക്കെതിരായ ആദ്യ മത്സരത്തിനുശേഷം യുഎസ് കോച്ച് ജോണ്‍ ഹാക്ക്‌വര്‍ത്ത് ധീരജിനെ പുകഴ്ത്തിയിരുന്നു. ആദ്യത്തെ ഇരുപത് മിനിറ്റില്‍ ഒട്ടേറെ സേവുകളാണ് ആ പയ്യന്‍ നടത്തിയത്. ധീരജിന്റെ പ്രകടനം ആപാരം തന്നെയെന്ന് ഹാക്ക്‌വര്‍ത്ത് പറഞ്ഞു. ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ ആരാധകരുടെ മനംകവര്‍ന്ന ധീരജ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്്. ടൂര്‍ണമെന്റിലെ കണ്ടെത്തലാണ് ഈ കൗമാരതാരമെന്ന് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ പറഞ്ഞു. ലോകകപ്പില്‍ ഇന്ത്യയുടെ മുന്നേറ്റം അവസാനിച്ചതോടെ ഇന്ത്യന്‍ ടീം അംഗങ്ങള്‍ ന്യൂദല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. ഭാവി പരിപാടികള്‍ ആലോചിക്കുന്നതിന് ധീരജ് മാതാപിതാക്കള്‍ക്കൊപ്പം അടുത്തയാഴ്ച അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ മുതിര്‍ന്ന ഭാരവാഹികളുമായി ചര്‍ച്ച നടത്തും. മൂന്ന് ദിവസത്തെ ഇടവേളയാണ് കളിക്കാര്‍ക്ക് അനുവദിച്ചിരിക്കുന്നത്. 17 ടീം ന്യൂദല്‍ഹിയില്‍ തിരിച്ചെത്തും. തുടര്‍ന്ന് അണ്ടര്‍ -19 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ ടൂര്‍ണമെന്റിനായുളള ക്യാമ്പ് ആരംഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.